![](https://newskerala.net/wp-content/uploads/2025/02/rizwan-sajan.1.3132448.jpg)
ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് കഠിനപ്രയത്നം ചെയ്ത് ജീവിതത്തിൽ വിജയിച്ച ഒട്ടനവധി വ്യവസായികളുടെ ജീവിതം നമുക്കെന്നും പ്രചോദനം പകരുന്നതാണ്. അത്തരത്തിൽ മുംബയിലെ തെരുവോരങ്ങളിൽ ചെറുകിട കച്ചവടങ്ങൾ നടത്തി ലോകശ്രദ്ധ നേടിയ ഒരു വ്യവസായിയാണ് റിസ്വാൻ സാജൻ. മിഡിൽ ഈസ്റ്റിലെ തന്നെ അതിസമ്പന്നനായ ഇന്ത്യക്കാരിൽ ഒരാളാണ് റിസ്വാൻ സാജൻ. മുംബയിലെ ഒരു മദ്ധ്യവർഗ കുടുംബത്തിൽ ജനിച്ച റിസ്വാൻ എങ്ങനെ ലോകം ശ്രദ്ധിക്കപ്പെടുന്ന വ്യവസായി ആയെന്ന് നോക്കാം.
ചെറുപ്പക്കാലത്ത് തന്നെ ജീവിതത്തിൽ പലവിധത്തിലുളള വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു. 16-ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട റിസ്വാൻ കുടുംബത്തെ സംരക്ഷിക്കാനായി ആരും ഏറ്റെടുക്കാത്ത പല ജോലികളും ചെയ്തിരുന്നു. തെരുവോരങ്ങളിൽ നടന്ന് പുസ്തകം വിൽപ്പന, പടക്കവിൽപ്പന,പാൽവിതരണം തുടങ്ങിയ ജോലികൾ ചെയ്തിട്ടുണ്ട്. 1981ൽ റിസ്വാൻ കുവൈറ്റിലേക്ക് പോകുകയും അവിടെ ട്രെയിനി സെൽസ്മാനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആ സ്ഥാപനത്തിൽ നിന്ന് അദ്ദേഹത്തിന് ഒരുപാട് അനുഭവങ്ങളും അറിവുകളും ലഭിച്ചു.
അങ്ങനെയാണ് സംരംഭകൻ ആകണമെന്ന ചിന്ത റിസ്വാനുണ്ടായത്. 1993ൽ കെട്ടിടനിർമാണ വസ്തുക്കൾ വിൽക്കുന്ന സാജൻ ഡാന്യൂബ് ഗ്രൂപ്പ് എന്ന സ്ഥാപനം ആരംഭിച്ചു. അധികം വൈകാതെ തന്നെ കമ്പനി ഉയരങ്ങൾ കൈയടക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ ഡാന്യൂബ് ഗ്രൂപ്പ് വിവിധ മേഖലകളിൽ വളരാൻ ആരംഭിച്ചു. സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ പലരാജ്യങ്ങളിലായി അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വികസിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ഇന്ത്യൻ ബിസിനസുകാരുടെ പട്ടികയിൽ റിസ്വാൻ ഇടംപിടിച്ചു. ഡാന്യൂബ് ഗ്രൂപ്പിന്റെ പ്രതിദിന വകുമാനം 32 കോടിയിലധികമാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് മാത്രം 2.5 ബില്യൺ യുഎസ് ഡോളറിന്റെ (20,830 കോടി) ആസ്തി ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]