
.news-body p a {width: auto;float: none;}
തിരുവനന്തപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകൻ മരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകൻ ഉള്ളൂർ കൃഷ്ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ് മരിച്ചത്. പത്തനംതിട്ട കുമ്പഴയിൽ വച്ച് ഞായർ രാത്രി 9.15ഓടെയായിരുന്നു അപകടം. ആദർശ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് എതിരെവന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലിടിച്ച ശേഷം കാർ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
അപകടത്തെ തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആദർശിനെ പുറത്തെത്തിച്ചത്. സംഭവ സ്ഥലത്തുതന്നെ ആദർശ് മരിച്ചു. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജരാണ് ആദർശ്. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരായിരുന്നു. ലീനാകുമാരിയാണ് അമ്മ. മേഘ ഭാര്യ. ആര്യൻ മകൻ. ഡോ.ആശിഷ് സഹോദരനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]