
കണ്ണൂര്‍-ഇരിക്കൂര്‍ കുളങ്ങരപള്ളിക്കു സമീപം ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ശ്രീകണ്ഠപുരം മാര്‍ക്കറ്റിലെ ബീഫ് സെന്ററില്‍ ജോലിചെയ്യുന്ന ആദമിന്റെ ഭാര്യ പെരുവളത്തുപറമ്പ് അയ്യകത്ത് പുരയില്‍ താഹിറയാണ് (51) മരിച്ചത്.
ഇരിക്കൂറിലെ ബാങ്കിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങിയ താഹിറ തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ആദം ആശുപത്രിയില്‍ ചികിത്സ തേടി. മക്കള്‍: അന്‍ഷാദ്, അന്‍ഷീര്‍ (ഇരുവരും സൗദി), അന്‍ഷിദ.
മരുമക്കള്‍: മുഹ്സിന (പെടയങ്കോട്), ജംഷീന, ശഫീഖ് (നെടിയെങ്ങ). സഹോദരങ്ങള്‍: ഫാത്തിമ, ഖദീജ, യൂനുസ്, മറിയം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ശ്രീകണ്ഠപുരം പഴയങ്ങാടി ജുമാമസ്ജിദില്‍ ഖബറടക്കും.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]