
ദില്ലി:കേരളത്തിന്റെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന കണക്കാണെന്ന്കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു, മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയാണ്.എംപിമാർക്ക് ധനമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയിൽ മറുപടി ഇല്ലെന്ന് വ്യക്തമായി . .ഒരക്ഷരം പറയാൻ പ്രതിപക്ഷത്തിന് തന്റേടമില്ല .വസ്തുതകൾ തെറ്റാണ് എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു .ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ.എളമരം കരീം രാജ്യസഭയില്‍ ചോദിച്ചത് ഗുജറാത്തിനെ പറ്റി മാത്രമാണ് മറ്റൊന്നും ആർക്കും സഭയിൽ ചോദിക്കാൻ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ കാര്യത്തിൽ സത്യം പറയാത്ത മുഖ്യമന്ത്രി കേന്ദ്ര വിഹിതത്തിൽ വസ്തുത പറയും എന്ന് പ്രതീക്ഷിക്കാനാകില്ല.മുഖ്യമന്ത്രിക്ക് ധനകാര്യത്തെ കുറിച്ച് ഒന്നും അറിയില്ല , ധനമന്ത്രി പറയുന്നത് മുഖ്യമന്ത്രിക്കും മനസ്സിലാകുന്നില്ല.അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് പരിപാടി നടത്തിയാൽ അത് സത്യമാകില്ല .ഇഡി നോട്ടീസ് ഭയന്ന് ഓടുന്ന ഒരാളെയാണ് വേദിയിൽ ഇരുത്തിയത്.ഒന്നേമുക്കാൽ കോടി എന്തിന് വാങ്ങി എന്നതിന് മാത്രം മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ എല്ലാ നോട്ടീസ് വരുന്നതും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
Last Updated Feb 9, 2024, 3:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]