
ടോക്കിയോ: ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് ബ്രഹ്മപുത്രാ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിച്ച് ഹിമാലയൻ സംസ്ഥാനങ്ങളിൽ ഭീഷണി സൃഷ്ടിക്കാൻ ചൈന ശ്രമിക്കുകയമാണ്. ദക്ഷിണ ചൈന കടലിലും പസഫിക് സമുദ്രത്തിലും വരുന്ന രാജ്യത്തിന്റെ സമുദ്രാതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾക്കും ചൈന നിരന്തരം ഭീഷണി ഉയർത്തുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ഏഷ്യാ-പസഫിക് രാജ്യങ്ങൾ തങ്ങളുടെ നാവികബലം വർദ്ധിപ്പിക്കുകയാണ്. ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങളും ഫിലിപ്പൈൻസും തായ്വാനും ചൈനയുടെ നേരിട്ടുള്ള ഭീഷണിയെ അതിജീവിക്കാൻ നാവികസേനയെ ബലപ്പെടുത്താൻ ഒരുങ്ങുകയാണ്.
2020ൽ ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യ ചൈനയുമായി ഉണ്ടായ ഏറ്റുമുട്ടൽ സമുദ്രാതിർത്തിയിൽ ചൈനയ്ക്കെതിരെ ശക്തമായ നാവികസേനയെ ഏഷ്യാ-പസഫിക് മേഖലയിൽ വിന്യസിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചു. 2021ൽ ഓസ്ട്രേലിയ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ദക്ഷിണ ചൈനാ കടലിൽ ഏഴ് ആസിയാൻ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ 2023ൽ നാവികാഭ്യാസം നടത്തി. മാത്രമല്ല കടൽ-കര സൈനികബലം ഇന്ത്യ ഈ മേഖലയിൽ വർദ്ധിപ്പിക്കാൻ തുടങ്ങി. നാവികസേന ലാൻഡിംഗ് പ്ളാറ്റ്ഫോം ഡോക്കുകൾ സ്വന്തമാക്കാനായി ശ്രമത്തിലാണ് ഇന്ത്യ. നേരിട്ടുള്ള ഏറ്റുമുട്ടലിന് ഉതകുന്ന കപ്പലുകളാണിവ. 2021ലാണ് ഇവയ്ക്കായി അനുമതി തേടിയത്. നാല് കപ്പലുകളാണിവ.
ഇന്ത്യയ്ക്ക് പുറമേ ജപ്പാനാണ് ചൈനയ്ക്കെതിരെ നാവിക ശക്തി വർദ്ധിപ്പിക്കുന്ന മറ്റൊരു രാജ്യം. ജപ്പാൻ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സ് (ജെജിഎസ്ഡിഎഫ്) 10 ലാന്റിംഗ് ക്രാഫ്റ്റുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. 3500 ടണ്ണിന്റെ ലോജിസ്റ്റിക് സപ്പോർട്ട് വെസലുകൾ (രണ്ടെണ്ണം), 2400ടണ്ണിന്റെ ലാൻഡിംഗ് ക്രാഫ്റ്റ് യൂട്ടിലിറ്റി (നാലെണ്ണം), ചെറിയ നാല് മാനുവൽ സപ്പോർട്ട് വെസലുകൾ എന്നിവയാണ് ജപ്പാൻ സ്വന്തമാക്കാൻ പോകുന്ന യുദ്ധകപ്പൽ പട. നായകായി സോസേൻ എന്ന ജാപ്പനീസ് കപ്പൽ നിർമ്മാതാക്കൾ ഒക്ടോബർ 29ന് ആദ്യത്തെ എൽസിയുവും നവംബർ 28ന് ആദ്യ എൽഎസ്വിയും നിർമ്മിച്ചു നൽകിക്കഴിഞ്ഞു.
ഓസ്ട്രേലിയയും ചൈനീസ് ഭീഷണിക്കെതിരെ നടപടി വേഗത്തിലാക്കിയിട്ടുണ്ട്. 18 പുതിയ ലാൻഡിംഗ് ക്രാഫ്റ്റ് മീഡിയം, എട്ട് ലാൻഡിംഗ് ക്രാഫ്റ്റ് ഹെവി യുദ്ധകപ്പലുകൾ ഓസ്ട്രേലിയയ്ക്കായി സമുദ്രാതിർത്തി സംരക്ഷിക്കും. 90 ടൺ ചരക്ക് വഹിക്കാൻ പ്രാപ്തിയുള്ള എൽസിഎമ്മുകൾ 3900 ടൺ വഹിക്കാൻ പ്രാപ്തിയുള്ള എൽസിഎച്ച് പടക്കപ്പലുകൾ ബേർഡൻ ഗ്രൂപ്പാകും രൂപകൽപ്പന ചെയ്യുക. 2026 അവസാനത്തോടെ എൽസിഎമ്മും 2028 അവസാനത്തോടെ വമ്പൻ പടക്കപ്പലായ എൽസിഎച്ചും തയ്യാറാകും.
രണ്ട് ടാർലാക് ക്ളാസ് ലാൻഡിം പ്ളാറ്റ്ഫോം ഡോക്കുകൾ എന്ന നാവിക കപ്പലുകൾ ഫിലിപ്പൈൻസിന് ഇപ്പോൾ തന്നെ ഉണ്ട്. ഇന്തോനേഷ്യയിലെ പിടി പൽ 2022ലേർപ്പെട്ട കരാർ പ്രകാരം രണ്ടെണ്ണം കൂടി തയ്യാറാകുകയാണ്. 2026ൽ ഇത് ഫിലിപ്പൈൻസ് നാവികസേനയ്ക്ക് കൈമാറും. ശക്തമായ ചൈനീസ് സമ്മർദ്ദമാണ് കടൽ വഴി ഫിലിപ്പൈൻസ് നേരിടുന്നത്. 2022 സെപ്തംബറിൽ തായ്വാൻ ആഭ്യന്തരമായി നിർമ്മിച്ച എൽപിഡി യുഷാൻ ശക്തമായ പടക്കപ്പലാണ്. 10,000 ടണിന്റെ ഈ നാവികകപ്പൽ ചൈനയെ ശക്തമായി പ്രതിരോധിക്കാൻ പ്രാപ്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]