കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികൾക്കൊപ്പം. കാക്കനാട്ടെ ജയിലിൽ പത്ത് പേർക്ക് കഴിയാവുന്ന സെല്ലിൽ ആറാമനായിട്ടാണ് ബോബി കഴിയുന്നത്. ഇന്നലെ വൈകീട്ട് 7.10ഓടോയൊണ് ബോബിയെ ജയിലിൽ എത്തിച്ചത്. തുടർന്ന് പായയവും പുതപ്പും വാങ്ങി സെല്ലിലേക്ക് നീങ്ങി. ജയിലിലെ അന്തേവാസികൾക്ക് അഞ്ച് മണിക്ക് തന്നെ ഭക്ഷണം നൽകിക്കഴിയും. ബോബി കോടതിയിലും ആശുപത്രിയിലും തുടർന്നതിനാൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ ജയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകി.
ബുധനാഴ്ച രാവിലെയാണ് ബോബി അറസ്റ്റിലാവുന്നത്. പിന്നാലെ റോഡ് മാർഗം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വൈകിട്ടോടെ എത്തുകയായിരുന്നു. അന്ന് രാത്രി പത്രക്കടലാസ് വിരിച്ചാണ് ബോബി സെല്ലിൽ ഉറങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ സെല്ലിൽ എത്തിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിഞ്ഞെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂർ ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടതോടെ തളർന്നു.
ഇന്നലെ രാവിലെ 11ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി, 12ഓടെയാണ് കോടതിയിൽ എത്തിച്ചത്. മാദ്ധ്യമങ്ങൾ കാത്തുനിന്ന പ്രധാന വഴിയിൽ നിന്ന് മാറ്റിയാണ് രണ്ടാംനിലയിലെ കോടതി മുറിയിലെത്തിച്ചത്. റിമാൻഡ് റിപ്പോർട്ടിലും ജാമ്യഹർജിയിലും വാദം 2.30വരെ നീണ്ടു. ഉച്ചയ്ക്കുശേഷം ഉത്തരവ് പറയാൻ കോടതി പിരിഞ്ഞു. ബോബിയോട് കോടതിമുറിയിൽ തുടരാനും നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈകിട്ട് 4.45നാണ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന ഉത്തരവ് വായിച്ചത്. പ്രതിക്കൂട്ടിലെ കസേരയിലിരുന്ന ബോബി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ചുറ്റും നിൽക്കുന്നവരോട് മാറി നിൽക്കാനും വെള്ളം കൊടുക്കാനും കോടതി നിർദ്ദേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അഞ്ചരയോടെ ലിഫ്റ്റ് വഴി താഴെയിറക്കി. തെറ്റ് ചെയ്തിട്ടില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ബോബി ആവർത്തിച്ചു.