
പാരിസ്: ഫ്രാൻസിനെ ഞെട്ടിച്ച ചരിത്ര അധ്യാപകന്റെ കൊലപാതകത്തിൽ ആറ് കൗമാരക്കാർ കുറ്റക്കാരെന്ന് കോടതി. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയെ 2020-ൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിൽ അധ്യാപകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ വിദ്യാർഥികളെ കാണിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് കൊലപാതകം.
കാരിക്കേച്ചറുകൾ കാണിക്കുന്നതിന് മുമ്പ് മുസ്ലീം വിദ്യാർത്ഥികളോട് മുറിയിൽ നിന്ന് പുറത്തുപോകാൻ പാറ്റി ആവശ്യപ്പെട്ടതായി വിചാരണക്കിടെ പ്രതികളിലൊരാളായ പെൺകുട്ടി കോടതിയിൽ പറഞ്ഞു. എന്നാൽ സംഭവം നടക്കുമ്പോൾ അവൾ ക്ലാസിൽ ഇല്ലായിരുന്നുവെന്നും തെറ്റായ ആരോപണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും നടത്തിയതിന് വിദ്യാർഥിനി കുറ്റക്കാരിയാണെന്നും കോടതി കണ്ടെത്തി.
സ്കൂള്‍ പരിസരത്തായിരുന്നു കൊലപാതകം നടന്നത്. സമീപത്ത് തന്നെ കൊലയാളിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കയ്യിലുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ കൂടി നിന്നവരെ ഭീഷണിപ്പെടുത്തി. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാള്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. അയാളുടെ കയ്യിലുള്ള തോക്ക് പുറത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ഇയാളെ വെടിവച്ച് വീഴ്ത്തിയത്.
മോസ്കോയില്‍ ജനിച്ച ചെചെയ്നിയന്‍ വംശജനാണ് ഇയാള്‍. ഇയാള്‍ക്ക് വെറും 18 വയസ് മാത്രമേ ഉള്ളൂ. അബ്ദുള്ളാഹ് അന്‍സ്റോവ് എന്നാണ് ഇയാളുടെ പേര്. 0 പേരെയാണ് പൊലീസ് ഇപ്പോള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പ്രതി അധ്യാപകനെ കറിക്കത്തികൊണ്ട് ആക്രമിച്ച് കഴുത്ത് അറക്കുകയാണ് ചെയ്തത്. കൊലയാളി അയാളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നേരത്തെ തന്നെ അധ്യാപകന്റെ ഫോട്ടോയും പേരും പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Last Updated Dec 9, 2023, 8:49 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]