
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി.എ.എം ഹാരിസ് രചിച്ച ‘വിശ്വപൗരന് -മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഇന്ന് ദമ്മാമില്‍ നടക്കും. രാത്രി 8 മണിക്ക് ദമ്മാം ദാറല്‍ അല്‍സ്സിഹ ഓഡിറ്റോറിയത്തില്‍ കിഴക്കന്‍ പ്രവശ്യയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രമുഖ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ഹുസൈന് രണ്ടത്താണി പ്രകാശനം നിര്‍വ്വഹിക്കും. (PMA Haris’s book was released today Dammam)
18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ കൃതി. ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരികൂടിയാണ്. മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.
Story Highlights: PMA Haris’s book was released today Dammam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]