
മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിലെ ഖുറയ്യത്ത് വിലായത്തിലെ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു. മസ്കറ്റ് നഗരസഭാ ഇന്നലെ പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് ഈ അറിയിപ്പ്.
ഒരാഴ്ചത്തേക്കാണ് ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നത്. ഹവിയാത്ത് നജ്ം പാർക്ക് ഡിസംബർ ഏഴാം തിയതി മുതൽ അടുത്ത വ്യാഴാഴ്ച ഡിസംബർ പതിനാലാം തീയതി വരെ അടച്ചിടുമെന്നാണ് മസ്കറ്റ് നഗര സഭയുടെ അറിയിപ്പ്. കലാപരമായ സൃഷ്ടികൾ പാർക്കിൽ നടത്തുന്നതിനായിട്ടാണ് ഈ തീരുമാനമെന്നും മസ്കറ്റ് നഗരസഭയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നഗരസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also –
അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ: രണ്ട് പ്രവാസികൾ പിടിയിൽ
മസ്കറ്റ്: അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാടിനെതിരെ റോയൽ ഒമാൻ പോലീസ് കർശന നടപടികൾ സ്വീകരിച്ചു. അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുള്ളത്.
വിദേശ കമ്പനികളുടെ ഫോൺ ക്രെഡിറ്റ് കാർഡുകൾ വിദേശത്ത് നിന്ന് കൊണ്ടുവന്നതിനാണ് രണ്ട് പേരെ പിടികൂടിയത്. ഏഷ്യൻ പൗരത്വമുള്ള ഇവരെ അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തെന്നാണ് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
അതേസമയം അടുത്തിടെ മസ്കറ്റ് ഗവർണറേറ്റിലെ മസ്കറ്റ് വിലായത്തിലേക്ക് ഹാഷിഷ് കടത്തിയതിന് രണ്ട് കള്ളക്കടത്തുകാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 120 കിലോയിലധികം ഹാഷിഷ് കടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.
പിടിയിലായ രണ്ടുപേരും ഏഷ്യക്കാർ ആണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ “മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ കടത്തുകൾ പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗവും റോയൽ ഒമാൻ പൊലീസും കൂടി ചേർന്നാണ് 120 കിലോഗ്രാം ഹാഷിഷ് കടത്തിയതിന് മസ്കറ്റിലെ വിലായത്തിൽ നിന്ന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നാണ്” പ്രസ്താവനയിലുള്ളത്.
ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിന്നുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]