
ജിദ്ദ-ഫുട്ബോള്‍ മത്സരം കാണാറുണ്ടെങ്കിലും ജേതാക്കള്‍ക്ക് ട്രോഫി നല്‍കാനുള്ള അവസരം ഇതാദ്യമായി ജിദ്ദയിലാണ് ലഭിച്ചതെന്ന് നടന് സിദ്ദീഖ്.സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സിദ്ദീഖ് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ജിദ്ദയിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശം കാണുമ്പോള്‍ തനിക്കും ആവേശം കൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്ബോള്‍ പൊതുവെ തന്നെ മലയാളികളെ ആവേശം കൊള്ളിക്കുന്ന കളിയാണ്. ക്രിക്കറ്റ് ഒക്കെ ഇപ്പോഴാണ് സ്വാധീനം നേടിയത്.
പത്താം ക്ലാസ് പഠന കാലത്താണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിട്ടുന്നത്. അന്നുമുതല്‍തന്നെ ഫുട്ബോള്‍ ആവേശമുണ്ടെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
2023 December 8 Saudi Sidheek Jeddah siff title_en: siff football OGh4C7fL …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]