
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ വയര്‍ലസ് ഇയര്ബഡ്സുകള്, ഹെഡ്ഫോണുകള്, സ്പീക്കറുകള്‍, സൗണ്ട്ബാറുകള്‍ എന്നിവയ്ക്ക് വമ്പിച്ച ഓഫര്‍ നല്കുന്നു. 90 ശതമാനം വരെ വിലക്കിഴിവിലാണ് ഈ ശബ്ദ ഉപകരണങ്ങള്‍ ആമസോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത്. വയര്‍ലസ് ഇയര്‍ബഡ്സുകള്‍ക്ക് 75 ശതമാനത്തിലധികം വരെ ഓഫര്‍ ആമസോണിലുണ്ട്.
വണ്‍പ്ലസ് നോര്‍ഡ് ബഡ്സ് 2ആര് ട്രൂ വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ബഡ്സിന് 13 ശതമാനമാണ് കിഴിവ്. 2,299 രൂപ വിലയുള്ള ഈ ബഡ്സ് ഇപ്പോള്‍ 1,998 രൂപയ്ക്ക് ലഭ്യം.
അതേസമയം വണ്‍പ്ലസിന്റെ തന്നെ നോര്‍ഡ് ബഡ്സ് 3 ട്രൂലി വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡ്സിന് 18 ശതമാനം ഓഫുണ്ട്. നോയിസിന്റെ പുതിയ ബഡ്സ് എന്‍1 പ്രോയ്ക്ക് 70 ശതമാനമാണ് വിലക്കുറവ്.
4,999 രൂപയുടെ ഈ ഇയര്‍ബഡ്സ് വെറും 1,499 രൂപയ്ക്ക് വാങ്ങാം. സാംസങ് ഗ്യാലക്സി ബഡ്സ്2 പ്രോയ്ക്ക് 58 ശതമാനവും മിവി സൂപ്പര്‍പോഡ്സ് ഹാലോ ട്രൂ വയര്‍ലെസ് ഇയര്‍പോഡിന് 76 ശതമാനവുമാണ് ആമസോണ്‍ നല്കുന്ന ഓഫ്.
സോണി ഡബ്ല്യൂഎഫ്-സി700എന്‍ ബ്ലൂടൂത്ത് ട്രൂലി വയര്‍ലെസ് 38 ശതമാനം ഓഫോടെയും വാങ്ങാം. ഹെഡ്ഫോണുകളുടെ നിരയിലും വമ്പിച്ച ഓഫറുകളുണ്ട്. ബെല്‍കിന്‍ എക്സ് ഡിസ്നി, സ്പെഷ്യല്‍ ഡിസ്നി 100 മിക്കി ആന്‍ഡ് ഫ്രണ്ട്സ് എഡിഷന് ഹെഡ്സെറ്റിന് -93 ശതമാനമാണ് ഓഫ്.
39,999 രൂപ എംആര്‍പിയുള്ള ഈ ഹെഡ്ഫോണ് ലഭ്യമായിരിക്കുന്നത് വെറും 2,999 രൂപയ്ക്കാണ് എന്ന് ആമസോണ്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു. നോയ്സ്-3 വയര്‍ലെസ് ഓണ്‍-ഇയര്‍ ഹെഡ്ഫോണ് 64 ശതമാനം ഓഫിലും സിബ്രോണിക്സ് തണ്ടര്‍ ബ്ലൂടൂത്ത് 5.3 വയര്‍ലെസ് ഹെഡ്സെറ്റ് 53 ശതമാനം ഓഫിലും ലഭിക്കും.
സോണി ഡബ്ല്യൂഎച്ച്-സിഎച്ച്720എന്‍ 33 ശതമാനം ഓഫറോടെയും ഇപ്പോള്‍ ആമസോണില്‍ നിന്ന് വാങ്ങാം. ഇതോടൊപ്പം ബ്ലൂടൂത്ത് സ്പീക്കര്‍, സൗണ്ട്ബാര്‍ എന്നിവയ്ക്കും 60 ശതമാനത്തിലധികം ഓഫര്‍ ആമസോണ്‍ നല്‍കുന്നുണ്ട്. : കൈയിലൊതുങ്ങുന്ന വിലയിലെ ഫ്ലാഗ്ഷിപ്പ് ലെവല്‍ ഫോണ്‍; ഐഫോണ്‍ എസ്ഇ 4ന് എത്ര രൂപയാകും? …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]