
.news-body p a {width: auto;float: none;}
പാലക്കാട്: ട്രോളി ബാഗ് വിവാദം എൽഡിഎഫിന് വോട്ടായി മാറുമെന്ന് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട്ട് നടക്കാൻ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
‘കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ എല്ലാവരുടെയും ഫോക്കസ് പോയിന്റായി മാറിയിരിക്കുന്നത് പലാക്കാടാണ്. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടിനെ പിൻതളളി പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ കാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ പ്രാവശ്യം ഇ ശ്രീധരനാണ് പാലക്കാട്ട് ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. അന്ന് ലഭിച്ച വോട്ടുകൾ ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നത് വ്യക്തമായ ചിത്രമാണ്. മതരനിരപേക്ഷത മുന്നിൽ വച്ച് ഷാഫി പറമ്പിൽ എംപിക്ക് കിട്ടിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിനും കിട്ടാൻ പോകുന്നില്ല. എൽഡിഎഫിന് വോട്ട് കിട്ടും. ഇതൊക്കെ സ്വാഭാവികമാണ്. ട്രോളി ബാഗ് വിവാദം എൽഡിഎഫിന് വോട്ടായി മാറും. ട്രോളി ബാഗ് വിവാദം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്’- അദ്ദേഹം വ്യക്തമാക്കി.