കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന് സ്വർണം ഒരു വീക്ക്നെസ് ആണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
യിലെ സ്വർണക്കവർച്ച സിബിഐ അന്വേഷിക്കണം. പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അറിയാതെ തട്ടിപ്പ് നടക്കില്ല.
വീരപ്പൻ ഇതിലും മാന്യനാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി സർക്കാരിന്റെ ആളാണ്.
സ്വർണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകൻ പറഞ്ഞുകൊടുത്തുകാണും.
സ്വർണക്കടത്തുകാരിൽ നിന്നും ഇവർ സ്വർണം തട്ടിപ്പറിക്കുന്നു. ഔറംഗസേബിനേക്കാൾ വലിയ കൊള്ളക്കാരനാണ് പിണറായി വിജയനെന്നും കോഴിക്കോട്ട് ബിജെപിയുടെ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വർണം തട്ടിയെടുത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ശബരിമല സംഘർഷ സാഹചര്യത്തിലാണ് തട്ടിപ്പു നടന്നത്. ഒന്നും ഒളിച്ചുവെക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നത്.
സ്വർണം കൊണ്ടുപോവുകയും ചെമ്പ് ആക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതിനെയാണ് ‘ചെമ്പട’ എന്നു പറയുന്നത്.
ശബരിമലയിൽ ഇരുന്ന് ആസൂത്രണം ചെയ്തതാണ് ഇതെല്ലാം.
പാപക്കറ കഴുകി കളയാനാണ് അയ്യപ്പ സംഗമം നടത്തിയത്. ആയിരം വട്ടം പമ്പയിലോ ഗംഗയിലോ മുങ്ങിയാലും ആ പാപം മാറില്ല.
അവതാരങ്ങൾ ഉണ്ടാകില്ലെന്നു പറഞ്ഞ പിണറായി അവതാരങ്ങളെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാക്കി. അയ്യപ്പസംഗമം നടത്തിയപ്പോൾ പിണറായി നന്നായി എന്ന് ചിലർ പറഞ്ഞു.
അവർക്കൊക്കെ ഇപ്പോൾ എല്ലാം മനസ്സിലായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. സ്വർണക്കവർച്ചയിൽ രാഷ്ട്രീയ മേലാളന്മാരുടെ പങ്കുണ്ട്.
സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി കടകംപള്ളിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നു. റിയാസിന്റെ കൂടെ പോറ്റി ഉണ്ടെന്ന് പറയുന്നു.
ഇതുപോലത്തെ അവതാരങ്ങളെ ആരാണ് നിയമിക്കുന്നതെന്നു വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]