മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനിയിലെ പൊടി മില്ല് ജീവനക്കാരനായ ഷംസു (51) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഏകദേശം 20 ദിവസത്തോളം നാഗൂർ, ഏർവാടി, മുത്തുപ്പേട്ട
തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ കണ്ടെത്താനായി, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ചും ഇയാൾ പോകാൻ സാധ്യതയുള്ള ഇതര സംസ്ഥാനങ്ങളിലെ സ്ഥലങ്ങൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് പൊന്നാനി പോലീസ് ഇയാളെ പിടികൂടിയത്.
പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്ഐ സി.വി. ബിബിൻ, എഎസ്ഐ വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷ്റഫ്, നാസർ, എസ്.
പ്രശാന്ത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പത്ത് വർഷം മുൻപും സമാനമായ കേസിൽ ഇയാൾ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]