ന്യൂഡൽഹി ∙
ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നതിനും ഇസ്രയേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനുമുള്ള ഗാസ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപം കൊണ്ട
കരാർ നടപ്പാക്കുമെന്ന് നെതന്യാഹു ഇന്ന് രാവിലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദി കരാറിനുള്ള പിന്തുണ അറിയിച്ചത്.
ബെന്യാമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും യുദ്ധം മൂലം തകർന്ന ഗാസ മുനമ്പിൽ ശാശ്വത സമാധാനത്തിന് കരാർ വഴിയൊരുക്കുമെന്നും മോദി പറഞ്ഞു.
‘‘പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ഭാഗമായുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണിത്.
ബന്ദികളുടെ മോചനത്തിനു പുറമെ ഗാസയിലെ ജനങ്ങൾക്കുള്ള മെച്ചപ്പെട്ട മാനുഷിക സഹായം ലഭ്യമാക്കാനും ശാശ്വത സമാധാനത്തിന് വഴിയൊരുക്കാനും ഇതുവഴി സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’ – മോദി എക്സിൽ കുറിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]