‘വാഴൈ’ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തുന്ന ‘ബൈസൺ’ എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ ധ്രുവ് വിക്രമിന്റെ നായികയായെത്തുന്നത്.
തെലുങ്ക് ചിത്രം ‘പർദ്ധ’യ്ക്ക് ശേഷം അനുപമ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സിനിമയിൽ ധ്രുവ് വിക്രമിനോടൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് അനുപമ പരമേശ്വരൻ.
സിനിമയുടെ പ്രമോഷൻ ഇവന്റിനിടെയായിരുന്നു അനുപമയുടെ പ്രതികരണം. ധ്രുവ് വിക്രമിനെ പോലെ കഠിനാധ്വാനം ചെയ്യുന്ന ഒരു നടനെ താൻ കണ്ടിട്ടില്ലെന്നാണ് അനുപമ പറയുന്നത്.
“ഞാനും ധ്രുവും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണെന്ന് പലരും പറയുന്നത് കേട്ടു. എല്ലാ ക്രെഡിറ്റും മാരി സാറിനും നിവാസിനുമാണ് (സംഗീത സംവിധായകൻ).
മാരി സാര്‍ പറയുന്നത് അതുപോലെ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ജോലി. ഈ സിനിമയില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നതിനും ഒരുവര്‍ഷം മുമ്പ് ധ്രുവ് വര്‍ക്കുകള്‍ തുടങ്ങിയിരുന്നു.
ഫിസിക്കലി ഒരുപാട് കഷ്ടപ്പാടുകള്‍ അദ്ദേഹം സഹിച്ചു. കബഡി പഠിച്ചു, ബോഡി ബില്‍ഡിങ് നടത്തി അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ധ്രുവ് ചെയ്തിട്ടുണ്ട്.” അനുപമ പറയുന്നു.
കബഡി ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു സ്പോര്‍ട്സ് ഐറ്റമാണെന്ന് എല്ലാവര്ക്കും അറിയാം. അതിന് വേണ്ടി നല്ല കഷ്ടപ്പാട് ധ്രുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
സിനിമക്ക് വേണ്ടി മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും നല്ല രീതിയില്‍ കബഡി കളിക്കാന്‍ ധ്രുവ് പരിശീലിച്ചിട്ടുണ്ട്. അത്രയും എഫര്‍ട്ടും ഹാര്‍ഡ്വര്‍ക്കും അയാള്‍ ചെയ്തിട്ടുണ്ട്.
ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ധ്രുവിനെപ്പോലെ ഹാര്‍ഡ് വര്‍ക്കിങ്ങും ഡിറ്റര്‍മിനേഷനുമുള്ള ഒരു നടനെ വേറെ കണ്ടിട്ടില്ല.
അയാളെപ്പോലെ ഒരു നടന് വേറെയില്ലെന്ന് ഉറപ്പാണ്.” അനുപമ കൂട്ടിച്ചേർത്തു. മലയാളത്തിൽ നിന്ന് ലാൽ, രജിഷ വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നിവാസ് പ്രസന്ന സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു.
#AnupamaParameswaran blushes when talking about #DhruvVikram I have acted with so many actors and #DhruvVikram is one of the most passionate actor in have worked with – @anupamahere #BisonKaalamaadanFromDiwali pic.twitter.com/O0HHVBA4gc — Chiyaan Seenu (@chiyaan_Vikram6) October 6, 2025 സ്പോർട്സ് ഡ്രാമ സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. എന്നാൽ മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു.
എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ധനുഷ് നായകനായി വേഷമിടുന്ന ഒരു ചിത്രവും മാരി സെല്‍വരാജിന്റേതായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നായിരുന്നു ധനുഷ് മാരി സെല്‍വരാജിനൊപ്പമുള്ള പ്രൊജക്റ്റിനെ കുറിച്ച് എഴുതിയിരുന്നത്.’മഹാൻ’ എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്.
വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]