
.news-body p a {width: auto;float: none;}
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. നവകേരള സദസിൽ മുഖ്യമന്ത്രി നടത്തിയ ‘രക്ഷാ പ്രവർത്തനം’ പ്രസ്താവനയിൽ ആണ് അന്വേഷണം. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്. കുറ്റകൃത്യത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു. നവംബർ മാസത്തിൽ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ഇത് മുഖ്യമന്ത്രി പിന്നീട് നിയമസഭയിലും ആവർത്തിച്ചിരുന്നു.
‘എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാൾ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാർ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവൻ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാൾ അവിടെ കിടന്നുപോയി. രക്ഷിക്കാൻ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാൽ അയാൾക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവൻ രക്ഷിക്കലല്ലേ പ്രധാനം? ആ ജീവൻരക്ഷാ രീതിയാണു ഡിവൈഎഫ്ഐക്കാർ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികൾ തുടർന്നു പോകണം.’ ഇങ്ങനെയാണ് മുഖ്യമന്ത്രി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഹനത്തിന് മുന്നിൽ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവർത്തനം ആണെന്ന് പിന്നീടും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കല്യാശേരിയിൽ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകും വഴി പഴയങ്ങാടിയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായി. ഇതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.