
രാജ്കോട്ട്: ദുർമന്ത്രവാദിയെന്ന പേരിൽ മാസങ്ങളോളം മാനസിക പീഡനം. പിന്നാലെ 45കാരിയെ വെടിവച്ചുകൊന്ന് ഭർത്താവിന്റെ ബന്ധുക്കൾ. വടക്കൻ ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ ഭിലോഡയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് 45കാരിയെ ഭർത്താവിന്റെ ബന്ധു വെടിവച്ച് കൊലപ്പെടുത്തിയത്. ഉർമിള തബിയാർ എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്. രാജേന്ദ്ര തബിയാർ എന്ന ബന്ധുവാണ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ ഭർത്താവ് ദിലീപ് പരാതിപ്പെട്ടിരുന്നത്.
രാജേന്ദ്രയും ഭാര്യയും അയൽക്കാരും മാസങ്ങളായി ഉർമ്മിളയെ മന്ത്രവാദിയെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു. ഗ്രാമത്തിൽ ദോഷകരമായിട്ടുള്ള ഇവരെ കൊലപ്പെടുത്തണമെന്നായിരുന്നു രാജേന്ദ്രയും കുടുംബവും പ്രചരിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച വീടിന് മുന്നിൽ ജോലി ചെയ്യുകയായിരുന്ന ഊർമ്മിളയെ രാജേന്ദ്ര അസഭ്യ വർഷത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവരുടെ മകൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
ബോഡക്ദേവ് മേഖലയിലെ ഒരു സ്വകാര്യ സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവറാണ് ദിലീപ്. കഴിഞ്ഞ ദിവസമാണ് ഭാര്യയ്ക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇയാൾക്ക് വിവരം ലഭിക്കുന്നത്. വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ വിവരം അറിയുന്നത്. ഉർമ്മിളയുടെ മകന്റെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ഉർമ്മിളയുടെ മകൻ ഗ്രാമവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 45കാരിയുടെ ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]