
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട്. മുന്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡാണ് 33കാരനായ റൂട്ട് മറികടന്നത്. തന്റെ 12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍, കുക്ക് ഇംഗ്ലണ്ടിനായി 161 ടെസ്റ്റുകളില്‍ നിന്ന് 12,472 റണ്‍സാണ് നേടിയിരുന്നത്. നിലവില്‍ പാകിസ്ഥാനെതിരെ മുള്‍ട്ടാനില്‍ ഇംഗ്ലണ്ടിനായി തന്റെ 147-ാം ടെസ്റ്റ് കളിക്കുമ്പോഴാണ് റൂട്ട് റെക്കോര്‍ഡിലെത്തിയത്. കുക്കിന്റെ നേട്ടം മറികടക്കാന്‍ റൂട്ടിന് 71 റണ്‍സ് വേണമായിരുന്നു. ഇപ്പോള്‍ 72 റണ്‍സുമായി പുറത്താവാതെ ക്രീസിലുണ്ട് റൂട്ട്.
ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍
ജോ റൂട്ട് 12,473*
അലസ്റ്റര്‍ കുക്ക് 12,472
ഗ്രഹാം ഗൂച്ച് – 8900
അലക് സ്റ്റുവര്‍ട്ട് – 8463
ഡേവിഡ് ഗവര് – 8231
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ റൂട്ട് അഞ്ചാം സ്ഥാനത്തേക്കും മുന്നേറി. 200 മത്സരങ്ങളില്‍ നിന്ന് 15,921 റണ്‍സുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ, 13378), ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക, 13289), രാഹുല്‍ ദ്രാവിഡ് (ഇന്ത്യ, 13288) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍
സച്ചിന് ടെണ്ടുല്‍ക്കര്‍ – 15,921
റിക്കി പോണ്ടിംഗ് – 13,378
ജാക്വസ് കാലിസ് – 13, 289
രാഹുല്‍ ദ്രാവിഡ് – 13,288
ജോ റൂട്ട് – 12,473*
നേരിടേണ്ടത് ശക്തരായ എതിരാളികളെ! പുത്തന്‍ അതിഥി താരങ്ങള്‍; സഞ്ജു ഇല്ലാതെ കേരളം രഞ്ജി ട്രോഫിക്ക്
നേരത്തെ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായിരുന്നു റൂട്ട്. റൂട്ട് ചരിത്രം സൃഷ്ടിച്ചു. ടൂര്‍ണമെന്റില്‍ കൂടുതല്‍ സെഞ്ചുറികള്‍ സ്കോര്‍ ചെയ്തതും റൂട്ട് തന്നെ. നിലവില്‍ 34 സെഞ്ചുറികളുണ്ട് റൂട്ടിന്. മുള്‍ട്ടാനില്‍ സെഞ്ചുറി നേടിയാല്‍ സുനില്‍ ഗവാസ്കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധനെ, യൂനിസ് ഖാന് എന്നിവരെ മറികടന്ന് 35 അല്ലെങ്കില്‍ അതിലധികമോ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ആറാമത്തെ ബാറ്ററാകാനും റൂട്ടിന് സാധിക്കും. 51 സെഞ്ചുറികള്‍ നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്. പിന്നാലെ കാലിസ് (45), പോണ്ടിംഗ് (41), സംഗക്കാര (38), ദ്രാവിഡ് (36) എന്നിവരുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]