ധര്‍മശാല – കാണികളെന്ന പരാതിക്കു പിന്നാലെ ക്രിക്കറ്റ് ലോകകപ്പില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ചൊവ്വാഴ്ച ബംഗ്ലാദേശിനെ നേരിടേണ്ട ധര്‍മശാല ഗ്രൗണ്ടിലെ ഔട്ഫീല്ഡ് ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ക്ക് പറ്റിയതല്ലെന്ന് ക്യാപ്റ്റന്‍ ജോസ് ബട്ലര് തുറന്നടിച്ചു. കളിക്കാരോട് ഡൈവ് ചെയ്യേണ്ടെന്ന് നിര്‍ദേശിക്കുമ്പോള്‍ കളിയുടെ സത്ത തന്നെ നഷ്ടപ്പെടുകയാണെന്ന് ബട്ലര് പറഞ്ഞു. ശനിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവെ അഫ്ഗാനിസ്ഥാന് സ്പിന്നര്‍ മുജീബുറഹ്മാന്‍ ഗുരുതരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്.
ഔട്ഫീല്ഡിന് ഐ.സി.സി ശരാശരി എന്ന നിലവരമാണ് നല്‍കിയത്. വീണ്ടും പരിശോധിച്ച മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഐ.സി.സി പറയുന്നു. എന്നാല്‍ രണ്ടു ദിവസം ഗ്രൗണ്ടില്‍ പരിശീലനം നടത്തിയ ഇംഗ്ലണ്ട് ടീം അതിനോട് യോജിക്കുന്നില്ല. ഇത് മോശം ഔട്ഫീല്ഡാണ്. ഇങ്ങനെയല്ല വേണ്ടത്. ഒരു ലോകകപ്പ് മത്സരത്തില്‍ ഫീല്‍ഡിംഗിനായി ഡൈവ് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കേണ്ട അവസ്ഥയിലേക്ക് കളിക്കാരെ തള്ളിവിടരുത്. സൂക്ഷിക്കണം എന്ന് കളിക്കാരോട് പറയേണ്ടി വരുമ്പോള്‍ അത് കളിയുടെ അന്തസ്സത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. രണ്ട് ടീമിലെയും കളിക്കാര്‍ക്ക് ഒന്നും സംഭവിക്കരുത് എന്ന് ആശിക്കാന്‍ മാത്രമേ കഴിയൂ. ഒരു റണ്‍ രക്ഷിക്കാന്‍ എന്തും ചെയ്യുന്ന കളിക്കാരോട് സൂക്ഷിക്കണം എന്നു പറയേണ്ടി വരുന്നത് ടീമെന്ന നിലയില്‍ ഞങ്ങള്‍ മനസ്സിലാക്കിയ എല്ലാത്തിനുമെതിരാണ് -സ്റ്റോക്സ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണ് ഹിമാലയങ്ങളിലെ ധര്‍മശാല സ്റ്റേഡിയം. എന്നാല്‍ ഔട്ഫീല്‍ഡില്‍ പലയിടത്തും പുല്ലില്ല. ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് അവസാന നിമിഷം ഇവിടെ നിന്ന് മാറ്റേണ്ടി വന്നിരുന്നു.
കളിക്കാരോട് സൂക്ഷിച്ചു ഫീല്‍ഡ് ചെയ്യാന്‍ പറയില്ലെന്ന് ബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെറാത്ത് അറിയിച്ചു. അഫ്ഗാനിസ്ഥാനെതിരായ കളിയില്‍ അവര്‍ നല്ല പ്രകടനം കാഴ്ചവെച്ചു. സൂക്ഷിക്കാന്‍ പറയുന്നത് കളിക്കാരെ പിന്തിരിപ്പിക്കുമെന്നും മുന്‍ ശ്രീലങ്കന്‍ താരം പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ സ്പിന്നര്‍മാരായ ശാഖിബുല്‍ ഹസനും മെഹ്ദി ഹസന് മിറാസും ആറു വിക്കറ്റെടുത്തിരുന്നു. എന്നാല്‍ പുതിയ പിച്ചിലായിരിക്കും ചൊവ്വാഴ്ചത്തെ മത്സരം.
മുഈന്‍അലിയെ ഒഴിവാക്കി ഇംഗ്ലണ്ട് പെയ്സ്ബൗളര്‍ റീസ് ടോപലെയെ കളിപ്പിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]