മഞ്ഞൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന സുന്ധവ്യഞ്ജനമാണ്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ എന്ന സയുക്തം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിന്നു. സന്ധികളുടെ ആരോഗ്യത്തിന് ഉത്തമമാണ് മഞ്ഞൾ. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നത്.
മഞ്ഞൾ ചർമത്തിലുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പ്രതിവിധിമാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഫലപ്രദമാണ്. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.
ശ്വാസകോശ പ്രശ്നങ്ങൾക്കും അലർജിമെല്ലാം സഹായകമാണ് മഞ്ഞൾ. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങൾക്കും ഇത് മികച്ചൊരു പരിഹാരമാണ്.
ദിവസവും ചൂടുപാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് സഹായകമാണ്. ദിവസവും മഞ്ഞൾ ഭക്ഷണത്തിൽ കലർത്തി കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തമാക്കാനും കരളിനെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു.
വയറിളക്കം, മലബന്ധം തുടങ്ങിയ ഇറിറ്റബിൾ ബവൽ സിൻഡ്രോം ലക്ഷണങ്ങൾ കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമർ ഇല്ലാതാക്കാനും കാൻസർ സെല്ലുകൾ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞൾ സഹായിക്കുന്നു.
എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]