ബംഗളുരു : പർപ്പിൾ ലൈനിന്റെ രണ്ട് പുതിയ ഭാഗങ്ങൾ ഒക്ടോബർ 9 തിങ്കളാഴ്ച തുറക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഞായറാഴ്ച സ്ഥിരീകരിച്ചു.
രണ്ട് ഭാഗങ്ങളിൽ ഒന്ന് ബൈയപ്പനഹള്ളിയെ കെആർ പുരയുമായും (2.1 കിലോമീറ്റർ) മറ്റൊന്ന് കെങ്കേരിയെ ചള്ളഘട്ടയുമായും (2.05 കിലോമീറ്റർ) ബന്ധിപ്പിക്കും.
വൈറ്റ്ഫീൽഡിന്റെ ടെക് ഹബ്ബിനെ സിബിഡിയുമായും ബന്ധിപ്പിക്കും.
തിങ്കളാഴ്ച രണ്ട് സെക്ഷനുകൾ തുറക്കുന്നതിന് ഔപചാരിക ചടങ്ങുകൾ ഉണ്ടാകില്ല എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]