
ചെന്നൈ: ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ എം എസ് ധോണിയില്ലാത്തൊരു ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചെന്നൈയിലെ ആരാധകര്‍ക്ക് ചിന്തിക്കാനാവില്ല. ആരാധകരുടെ മനസു കണ്ടിട്ടെന്നപോലെ ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടം കാണാന്‍ അവരുടെ തല നേരിട്ട് എത്തി. ചെന്നൈയിലെ വിഐപി ബോക്സില്‍ ഭാര്യ സാക്ഷിക്കൊപ്പം മത്സരം കാണുന്ന ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചതോടെ ആരാധകര്‍ ആവേശത്തില്‍ ആര്‍പ്പുവിളിച്ചു. ചെപ്പോക്കിലെ എം എസ് ധോണി സ്റ്റാന്‍ഡ് ഇടക്ക് സ്ക്രീനില്‍ കാണിച്ചപ്പോള്‍ ധോണി അത് സാക്ഷിയോട് പറയുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസം പുതിയ ലുക്കിലെത്തി എം എസ് ധോണി ആരാധകരെ അമ്പരപ്പിച്ചിരുന്നു. തെലുങ്കു സൂപ്പര്‍ താരം രാം ചരണ്‍ തേജക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ചാമ്പ്യന്മാരാക്കിയ 42കരാനായ ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സോടെ സ്റ്റീവ് സ്മിത്തും 17 റണ്‍സുമായി മാര്‍നസ് ലാബുഷെയ്നുമാണ് ക്രീസില്‍. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ(0) നഷ്ടമായ ഓസീസിനെ ഡേവിഡ് വാര്‍ണറും(41) സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 50 കടത്തി.
വാര്‍ണറെ കുല്‍ദീപ് യാദവ് മടക്കിയശേഷം ക്രീസിലെത്തിയ മാര്‍നസ് ലാബുഷെയ്ന് സ്മിത്തിന് പിന്തുണ നല്‍കിയതോടെ 25-ാം ഓവറില്‍ ഓസീസ് 100 കടന്നു. സ്പിന്നിനെ സഹായിക്കുന്ന പിച്ചില്‍ അശ്വിനും ജഡേജയും കുല്‍ദീപും അടക്കം മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
Last Updated Oct 8, 2023, 4:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]