എന്നാൽ മത്സരത്തിൽ തോൽക്കാനായിരുന്നു സൗത്ത് ഓസീസിന്റെ വിധി. നിശ്ചിത ഓവറിൽ ടാസ്മാനിയ ഒമ്പത് വിക്കറ്റിന് 435 റൺസ് നേടി.
സിഡ്നി: ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോർഡ് പ്രകടനവുമായി ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ-മക്ഗുർക്ക്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ പേരിലുള്ള ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡാണ് സൗത്ത് ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ മക്ഗുർക്ക് തിരുത്തിയത്. വെറും 29 പന്തിൽ നിന്നായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. ടാസ്മാനിയയ്ക്കെതിരായാണ് ഓസീസ് വെടിക്കെട്ട് പ്രകടനം നടത്തിയത്. 2015ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഡിവില്ലിയേഴ്സിന്റെ 31 പന്തിൽ നേടിയ സെഞ്ച്വറിയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
അതേസമയം, അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇപ്പോഴും ഡി വില്ലിയേഴ്സിന്റെ പേരിൽ തന്നെയാണ്. ആറ് ഫോറുകളുടെയും 12 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു മക്ഗുർക്കിന്റെ പ്രകടനം. 38 പന്തിൽ നിന്ന് 125 റൺസ് നേടിയാണ് മക്ഗുർക്ക് പുറത്തായത്. 18 പന്തിൽ നിന്ന് ആദ്യ അർധ സെഞ്ച്വറി കടന്നു. സെഞ്ച്വറിയിലെത്താൻ പിന്നീട് 11 പന്തുകൾ മാത്രമാണ് എടുത്തത്.
Read More…. ഇന്ത്യ തുടങ്ങിയത് തകര്ച്ചയോടെ! കോലിയും രാഹുലും ടീമിനെ തോളിലേറ്റി; അവസാനം ഓസ്ട്രേലിയ തരിപ്പണം
എന്നാൽ മത്സരത്തിൽ തോൽക്കാനായിരുന്നു സൗത്ത് ഓസീസിന്റെ വിധി. നിശ്ചിത ഓവറിൽ ടാസ്മാനിയ ഒമ്പത് വിക്കറ്റിന് 435 റൺസ് നേടി. ക്യാപ്റ്റൻ ജോർദാൻ സിൽക്ക് (85 പന്തിൽ 116), കാലെബ് ജുവൽ (52 പന്തിൽ 90), മക്കാലിസ്റ്റർ റൈറ്റ് (31 പന്തിൽ 51) എന്നിവർ ചേർന്നാണ് ടാസ്മാനിയക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ സൗത്ത് ഓസ്ട്രേലിയ 398 റൺസിൽ ഒതുങ്ങി.
Last Updated Oct 9, 2023, 12:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]