കണ്ണൂർ ∙ എസ്ഡിപിഐ നേതാവ് സലാഹുദ്ദീന്റെ
കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ച സംഭവത്തിൽ
സ്വമേധയാ കേസെടുത്തു. ‘ദുർഗാനഗർ ചുണ്ടയിൽ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
‘ആയിരം നഷ്ടങ്ങൾക്കിടയിലും കണ്ണൂർ സ്വയംസേവകർ മനസ്സറിഞ്ഞു സന്തോഷിച്ച ദിനം’ തുടങ്ങിയ വാചകങ്ങളോടെയാണ് വിഡിയോ പ്രചരിപ്പിച്ചത്.
‘അഭിമാനം കണ്ണവം സ്വയം സേവകർ’ എന്നെഴുതിയ കേക്ക് മുറിച്ചാണ് ആഹ്ലാദം നടത്തിയത്.
2020ലാണ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. അഞ്ചാം ചരമ വാർഷികമായ ഇന്നലെയാണ് ആഘോഷം നടത്തിയത്.
രാഷ്ട്രീയ സംഘർഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ദ്രോഹികൾ വിഡിയോ പോസ്റ്റ് ചെയ്തതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
…