
കൊൽക്കത്ത ∙ ആർജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക്
ലാത്തിച്ചാർജിൽ പരുക്ക്.
പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു.
ഇതിനിടയിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പരുക്കേറ്റത്.
‘‘പൊലീസ് എന്നെ ബാറ്റൺ കൊണ്ട് അടിച്ചു. എന്റെ നെറ്റിയിൽ പരുക്കേറ്റിട്ടുണ്ട്.
എന്റെ ഭർത്താവിനും അടിയേറ്റു. ഞങ്ങൾ എന്താണ് ചെയ്തത്? ഒരു വർഷം മുൻപ് എന്റെ മകൾ കൊല്ലപ്പെട്ടു.
ഇന്ന് ഇവർ എന്നെ കൊല്ലാൻ ശ്രമിക്കുന്നു. ലാത്തിച്ചാർജിനിടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.’’ – ഇരയുടെ അമ്മ പറഞ്ഞു.
2024 ഓഗസ്റ്റ് 9നാണ് നഗരത്തിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയ്ക്കുള്ളിൽ വച്ച് 31 വയസുകാരിയായ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിവിൽ വളണ്ടിയർ സഞ്ജയ് റോയ് (34) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
എന്നാൽ സഞ്ജയ് റോയ് മാത്രമല്ല കുറ്റവാളിയെന്നാണ് ഇരയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.
‘‘മുഖ്യമന്ത്രിയുടെ രാജി ഞങ്ങൾ ആവശ്യപ്പെടുന്നു. കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
പൊലീസ് വളരെയധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു.’’ – ഇരയുടെ പിതാവ് പറഞ്ഞു. കൊലപാതകം നടന്ന് ഒരു വർഷം തികയുന്ന ദിവസം സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ പങ്കുചേരാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നിയമസഭാംഗങ്ങളും പ്രതിഷേധ മാർച്ചിൽ പങ്കുചേർന്നിരുന്നു.
സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന പ്രതിഷേധക്കാരെ തടയാൻ കൊൽക്കത്തയിലും ഹൗറയിലും പൊലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. 12 അടി ഉയരമുള്ള ഇരുമ്പ് ബാരിക്കേഡുകൾ പലയിടത്തും സ്ഥാപിച്ചിരുന്നു.
പ്രതിഷേധക്കാരെ നേരിടാൻ ജലപീരങ്കികളും പൊലീസ് വിന്യസിച്ചു. ഇതിനിടെയാണ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച ഇരയുടെ മാതാപിതാക്കൾക്ക് പൊലീസ് ലാത്തി ചാർജിൽ പരുക്കേറ്റത്.
On the first anniversary of the tragic RG Kar incident, standing in solidarity with the Parents of our Sister; Dr.
Abhaya, who have shown unparalleled courage in their pursuit of justice, moved by their heartfelt appeal, I joined the apolitical Nabanna Abhiyan today. The Mamata…
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @pradip103 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]