
ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ 17 പ്രോ വരിക ചിപ്പിലും, ക്യാമറയിലും, റാമിലും അടക്കം അപ്ഗ്രേഡുകളുമായി ഐഫോണ്‍ 17 സീരീസിനൊപ്പം ഐഫോണ്‍ 17 പ്രോ മോഡല്‍ 2025 സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഇന്ത്യയില്‍ 1,19,999 രൂപയിലാണ് ഐഫോണ്‍ 17 പ്രോയുടെ വില ആരംഭിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 17 പ്രോയില്‍ 48 എംപി ടെലിഫോട്ടോ ലെന്‍സ് അരങ്ങേറ്റം കുറിക്കുമെന്നാണ് ലീക്കുകള്‍ പറയുന്നത്.
നിലവിലുള്ളത് 12 എംപി സെന്‍സറായിരുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 24 മെഗാപിക്സല്‍ ക്യാമറയും പ്രതീക്ഷിക്കുന്നു.
പുത്തന്‍ ക്യാമ മൊഡ്യൂള്‍ ഡിസൈനുമുണ്ടാകും. ആപ്പിളിന്റെ അടുത്ത തലമുറ എ19 പ്രോ ചിപ്പില്‍ വരുന്ന ഫോണ്‍ വേഗമാര്‍ന്ന പ്രകടനവും മള്ട്ടിടാസ്കിംഗും ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷ.
ഐഫോണ്‍ 17 പ്രോയില്‍ 12 ജിബി വരെ റാമുണ്ടാകും എന്നും സൂചനയുണ്ട്. ഐഫോണ്‍ 16 പ്രോയില്‍ 8 ജിബി വരെയേ റാം ഉണ്ടായിരുന്നുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]