മനാമ: ബഹ്റൈനില്‍ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന. തൊഴില്‍ നിയമലംഘനങ്ങളും റെസിഡന്‍സി നിയമലംഘനങ്ങളും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1,411 പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
100 തൊഴില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 350ഓളം അനധികൃത തൊഴിലാളികളെ നാടുകടത്തി. നാടുകടത്തിയവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പൊലീസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്. യമവിരുദ്ധമായ തൊഴിൽ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ എൽഎംആർഎയുടെ ഔദ്യോഗിക വെബ്സൈറ്റിലെ (www.lmra.gov.bh) ഇലക്ട്രോണിക് ഫോം വഴി അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]