
ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്തായി ബിൽ ഗേറ്റ്സ്. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോൾ ബിൽ ഗേറ്റ്സ്.
124 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. കൂടാതെ, തന്റെ മുൻ സഹായിയും മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒയുമായ സ്റ്റീവ് ബാൽമറിനേക്കാൾ വളരെ താഴെയാണ് ബിൽ ഗേറ്റ്സിന്റെ സ്ഥാനം.
ഇതിന്റെ കാരണം, ഒരാഴ്ചകൊണ്ട് ബിൽ ഗേറ്റ്സിന്റെ ആസ്തി 30%.ഇടിഞ്ഞതാണ്. ജീവകാരുണ്യ സംഭാവനകൾ നടത്തിയതാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ 52 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചതിന്റെ പ്രധാന കാരണം.
അദ്ദേഹത്തിന്റെ ആസ്തി 175 ബില്യൺ ഡോളറിൽ നിന്ന് 124 ബില്യൺ ഡോളറായി ഒറ്റയടിക്ക് കുറഞ്ഞു. ഗേറ്റ്സ് ഫൗണ്ടേഷൻ വെബ്സൈറ്റ് അനുസരിച്ച്, ബിൽ ഗേറ്റ്സും മുൻ ഭാര്യ മെലിൻഡ ഗേറ്റ്സും കഴിഞ്ഞ വർഷം ആകെ 60 ബില്യൺ ഡോളർ സംഭാവന ചെയ്തിട്ടുണ്ട്.
2045 ആകുമ്പോഴേക്കും തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതായി ഗേറ്റ്സ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. രസകരമായ കാര്യം, മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിനേക്കാൾ സമ്പന്നനാണ് മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ ഇപ്പോൾ.
ബാൽമറിന്റെ നിലവിലെ ആസ്തി 172 ബില്യൺ ഡോളറാണ്. ഒന്നാം സ്ഥാനത്ത് ഇലോൺ മസ്കാണ്.
253 ബില്യൺ ഡോളറുമായി മാർക്ക് സക്കർബർഗ്, 248 ബില്യൺ ഡോളറുമായി ലാറി എലിസൺ, 244 ബില്യൺ ഡോളറുമായി ജെഫ് ബെസോസ് എന്നിവർ തൊട്ടുപിന്നിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]