മറയൂർ ഇന്ദിരാനഗർ കോളനിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രജനിയുടെ കുടുംബം നീതിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു ദശാബ്ദം പിന്നിടുന്നു.
2016 ജൂലൈ 26-നാണ് തന്റെ വീടിന്റെ മുറ്റത്ത് വെച്ച് രജനി കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ രജനി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്ത് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ രജനിയുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ മരണാനന്തര ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ തുക അനുവദിച്ചെങ്കിലും പത്ത് വർഷം പിന്നിട്ടിട്ടും ഇത് കുടുംബത്തിന്റെ കൈകളിലെത്തിയിട്ടില്ല.
പലതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും നിസ്സംഗമായ നിലപാടാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി തുക നൽകുന്നതിൽ നിന്ന് അധികൃതർ ഒഴിഞ്ഞുമാറുകയാണെന്നും കുടുംബം പരാതിപ്പെടുന്നു. അടിയന്തരമായി സർക്കാർ ഇടപെട്ട് ഈ വിഷയത്തിൽ പരിഹാരം കാണണമെന്നും അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നുമാണ് രജനിയുടെ കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

