
വീടിന് സമീപം വച്ച് കാട്ടാന ആക്രമിച്ചു; ഗൂഡല്ലൂരിൽ ഒരാൾ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ ∙ ബിതർക്കാടിനടുത്ത് കർഷകനെ കൊലപ്പെടുത്തി. ബിതർക്കാട് വനം ഓഫിസിനു സമീപമുള്ള ചന്ദകുന്നിലെ ജോയി (60) ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലേക്കു പോകുമ്പോൾ വീടിനു സമീപമുള്ള കാപ്പിത്തോട്ടത്തിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
വീട്ടിൽ നിന്നും 100 മീറ്റർ ദൂരത്തിലാണു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബഹളം കേട്ട് നാട്ടുകാരെത്തി ജോയിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഭാര്യ: ശോശാമ്മ. മക്കൾ: അലൻ, അലീന.