
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ ചുമതലകളിൽ നിന്ന് നീക്കി.
കെപിസിസിയുടെ നിർദേശപ്രകാരമാണ് നടപടി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പ്രമോദ് പെരിയ പങ്കെടുത്തത് വിവാദമായിരുന്നു.
വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തെന്നതാണ് പ്രമോദ് പെരിയക്കെതിരെ പാർട്ടി കണ്ടെത്തിയ അച്ചടക്കലംഘനം. താത്കാലികമായി അന്വേഷണ വിധേയമായാണ് ഇപ്പോഴത്തെ നടപടി.
തുടർന്നുള്ള നടപടികൾ ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. Read Also: തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം ജില്ലയിൽ സിപിഐഎം നെതിരെ കോണ്ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
വിവാദമായതോടെ ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കിയിരുന്നു. Story Highlights : Action against congress leader who attend periya murder culprit son marriage
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]