തിരുവനന്തപുരം: പോളിങ് തുടങ്ങാനിരിക്കെ പലയിടത്തും വോട്ടിങ് മെഷീൻ തകരാർ. മോക് പോളിങ്ങിനിടെയാണ് വോട്ടിങ് മെഷീൻ തകരാറിലായത്.
ആറ്റിങ്ങൽ ആലംകോട് എച്ച് എസ് ബൂത്ത് നമ്പർ 48ലെ വോട്ടിങ് മെഷീൻ തകരാറിലായി. കൂടാതെ, വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ്ങ് മെഷീനും തകരാറിലായിട്ടുണ്ട്.
മെഷീൻ തകരാറായതിനെ തുടര്‍ന്ന് നാദാപുരം ബൂത്ത് 51ലും 76ലും മോക് പോളിങ് വൈകി. മെഷീനിലെ പ്രശ്നം പരിഹരിച്ചശേഷമാണ് മോക്ക് പോളിങ് ആരംഭിച്ചത്.
കൊല്ലം ഇരവിപുരം 50ാം നമ്പര്‍ ബൂത്തിൽ (ക്രിസ്തുരാജ് എച്ച്എസ്എസ്) വോട്ടിങ് മെഷീൻ തകരാറിലായി. മെഷീൻ മാറ്റിയ ശേഷമായിരിക്കും വോട്ടിങ് ആരംഭിക്കുക.
തിരുവല്ല ഇരതോട് ബൂത്ത് നമ്പർ 239ൽ വോട്ടിങ് മെഷീൻ തകരാറാലായി. ഇവിടെയും പോളിങ് തുടങ്ങാൻ വൈകും.
അതേസമയം, പല ബൂത്തുകളിലും വോട്ട് ചെയ്യാനായി ആളുകൾ എത്തിതുടങ്ങിയിട്ടുണ്ട്. ഇടുക്കി തൊടുപുഴ മണ്ഡലത്തിലെ 229 ബൂത്തിലും വയോധികർക്ക് ആണ് മുൻഗണന.
മുതിർന്ന പൗരന്മാരെ ആദ്യം വോട്ട് ചെയ്യിച്ച് മാതൃക കാണിക്കുക എന്നതാണ് ലക്ഷ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

