
പ്രതിസന്ധികൾക്ക് ഒടുവിൽ ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്ലര്’ എന്ന ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും. തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകൾ. ഇന്ദ്രജിത്താണ് നായകൻ.
പൂർണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബിജു പപ്പൻ,രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽരാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ ആണ്.
എഡിറ്റിംഗ് – സോബിൻ കേ സോമൻ, കലാ സംവിധാനം – സാബു റാം, സംഗീതം – പി എസ് ജയഹരി, വസ്ത്രാലങ്കാരം – ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ശരത് വിനായക്, ചീഫ് അസോസിയേറ്റ് – സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് – ബൈജു ശശികല, പി. ആർ. ഒ – ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് – റാബിറ്റ് ബോക്സ് ആഡ്സ്, പബ്ലിസിറ്റി ഡിസൈൻ – മാ മി ജോ, സ്റ്റിൽസ് – അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]