
ഇന്ത്യയിലേക്ക് 26 റഫാൽ എം വിമാനങ്ങൾ കൂടി; ഫ്രാൻസുമായി ഒപ്പിടാൻ ഒരുങ്ങുന്നത് 63,000 കോടി രൂപയുടെ കരാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക. ഇന്ത്യ – ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ഇന്ത്യയിൽ എത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റയൻ ലെക്കോർനു കരാറിൽ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറും. കരാർ പ്രകാരമുള്ള 26 വിമാനങ്ങളിൽ 22 എണ്ണം സിംഗിള്‍ സീറ്ററും 4 എണ്ണം ട്വീൻ സീറ്റർ വിമാനങ്ങളും ആണെന്നാണ് വിവരം. പൈലറ്റുമാര്‍ക്കുള്ള പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, ലോജിസ്റ്റിക്കൽ സാങ്കേതിക സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയും കരാറിന്റെ ഭാഗമായുണ്ടെന്നാണ് സൂചന.