
പ്രശാന്തിന്റെ പരാതി ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണമെന്ന് മുഖ്യമന്ത്രി; ഹാജരാകാൻ നോട്ടിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഐഎഎസ് ചേരിപ്പോരില്‍ സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി പരാതികള്‍ ചീഫ് സെക്രട്ടറി നേരിട്ടു കേള്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നേരിട്ട് ഹിയറിങ് നടത്തും. അടുത്താഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രശാന്തിന് നോട്ടിസ് നല്കി.
അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ.ഗോപാലകൃഷ്ണന് എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതാണു പ്രശാന്തിന്റെ സസ്പെന്‍ഷനില്‍ കലാശിച്ചത്. നവംബറില്‍ സസ്പെന്‍ഷനിലായ പ്രശാന്തിന്റെ സസ്പെന്ഷന് കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിരുന്നു. സസ്പെന്‍ഡ് ചെയ്യുകയും മെമ്മോ നല്‍കുകയും ചെയ്ത ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു.
ഇതിനിടെ, പ്രശാന്തിനെതിരെ വകുപ്പുതല നടപടി എടുക്കുന്നതിനു മുന്നോടിയായി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതി തേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രശാന്തിന്റെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.