
റിയാദ്: ഉംറ നിര്‍വഹിക്കാനെത്തി രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീർഥാടക മരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ (69) ആണ് മരിച്ചത്. ഉംറ കർമങ്ങൾക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തിനായി കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ അബ്ഹൂര് കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10 ദിവസമായി ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]