
തിരുവനന്തപുരം: ചന്തയിൽ പോയി മടങ്ങിയ വയോധികയുടെ സ്വർണ മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രതികൾ പിടിയിലായി. തിരുവനന്തപുരം ചെങ്കൽ മര്യാപുരം ശിവപാർവ്വതി ക്ഷേത്രത്തിനു സമീപം ഇറപ്പക്കാണി പൊറ്റയിൽ വീട്ടിൽ മനോജ് (31), പെരുമ്പഴുതൂർ വട കോട് തളിയാഴ്ചൽ സ്വദേശി ജയൻ എന്നു വിളിക്കുന്ന ജയകൃഷ്ണൻ (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന പയറ്റുവിള കിഴക്കരുക് പുത്തൻവീട്ടിൽ കമലാക്ഷി (80 )യുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. രാവിലെ 11 മണിയോടെ പയറ്റുവിള കണ്ണറവിള റോഡിലായിരുന്നു ഈ സംഭവം നടന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കഴിഞ്ഞ ദിവസം രണ്ട് പ്രതികളെയും പിടികൂടാനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]