
യുക്രെയിന് മേൽ സമ്മർദ്ദം ശക്തമാക്കി യു.എസ്:
ഉപഗ്രഹ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് നിറുത്തി
കീവ് : യുക്രെയിന് നൽകിവന്ന ഉപഗ്രഹ ചിത്ര സഹായത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി യു.എസ്. സൈനിക സഹായവും ഇന്റലിജൻസ് പിന്തുണയും നിറുത്തിവച്ചതിന് പിന്നാലെയാണ് നടപടി. റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാകാൻ യുക്രെയിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് യു.എസ്. യു.എസിന്റെ പുതിയ തീരുമാനപ്രകാരം അമേരിക്കൻ കമ്പനിയായ മാക്സറിൽ നിന്നുള്ള യുദ്ധ മേഖലയുടെ ഉപഗ്രഹ ചിത്രങ്ങൾ ഇനി യുക്രെയിന് ലഭിക്കില്ല. റഷ്യൻ സൈനികരുടെ ചലനങ്ങൾ നിരീക്ഷിക്കാനും വ്യോമാക്രമണങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താനും മാക്സറിന്റെ ഉപഗ്രഹ ചിത്രങ്ങളെ യുക്രെയിൻ ഉപയോഗിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]