
കൊല്ലം: ആയൂരിൽ കോളജ് വിദ്യാർത്ഥി സംഘത്തോട് സദാചാരണ ഗുണ്ടാ ആക്രമണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. ആയൂർ സ്വദേശികളായ അൻവർ സാദത്തിനേയും ബൈജുവിനേയുമാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആയൂരിൽ സുഹൃത്തിന്റെ ജന്മദിന വിരുന്നിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം സുഹൃത്തിന്റെ നിർദ്ദേശപ്രകാരം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥിനികൾ ഉൾപ്പെടയുളള സംഘം. ഇതിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേർ വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞ് ചോദ്യം ചെയ്തു. പെൺകുട്ടികൾ നിലവിളിച്ചു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളെ ആക്രമിച്ചു. തടയാൻ ശ്രമിച്ച വിദ്യർത്ഥിനികളെ ദേഹത്ത് പിടിച്ച് തള്ളി. ആൺകുട്ടികളെ കമ്പ് ഉപയോഗിച്ച് മുതുകിൽ മർദ്ദിച്ചു. ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. നാട്ടുകാർ വിവരം അറിയിച്ച് പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപെട്ടു. ചടയമംഗലം സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുലർച്ചയോടെ രണ്ട് പ്രതികൾ പിടിയിലായി ഒരാൾ ഒളിവിലാണ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കം ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Last Updated Mar 9, 2024, 1:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]