മീററ്റ്: ഭർത്താവിന് പണം നൽകി സുഹൃത്തുക്കൾ കഴിഞ്ഞ മൂന്ന് വർഷമായി തന്നെ ബലാത്സംഗം ചെയ്യുകയാണെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ നിന്നുള്ള 35കാരിയാണ് പരാതി നൽകിയത്. തന്നെ സുഹൃത്തുക്കൾ ലൈംഗിക പീഡനത്തിനിരയാക്കുന്നത് ഭർത്താവ് സൗദി അറേബ്യയിലെ ജോലി സ്ഥലത്തിരുന്ന് കാണുമെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയിപ്പോൾ ഒരു മാസം ഗർഭിണിയാണ്.
ബുലന്ദ്ഷറിലെ ഗുലോത്തി സ്വദേശിയായ യുവാവിനെ 2010ലാണ് യുവതി വിവാഹം കഴിച്ചത്. രണ്ട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ ഇവർക്ക് നാല് മക്കളുണ്ട്. സൗദി അറേബ്യയിൽ ഓട്ടോമൊബൈൽ മെക്കാനിക് ആയാണ് ഇയാൾ ജോലി ചെയ്യുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇയാൾ നാട്ടിലെത്തുന്നത്.
‘മൂന്ന് വർഷം മുൻപ് വീട്ടിലെത്തിയ ഭർത്താവ് രണ്ട് സുഹൃത്തുക്കളെ ഒപ്പം കൂട്ടിയിരുന്നു. ഇവർ ഭർത്താവിന്റെ അനുമതിയോടെ തന്നെ ബലാത്സംഗം ചെയ്തു. ബുലന്ദ്ഷറിൽ തന്നെ താമസിക്കുന്നവരാണ് ഇരുവരും. തുടർന്ന് ഭർത്താവ് സൗദിയിലേയ്ക്ക് പോയതിനുശേഷവും ഇവർ പലതവണ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ സുഹൃത്തുക്കൾ പണം നൽകിയെന്നും അതിനാൽ ഇക്കാര്യം പുറത്തുപറയരുതെന്നും വിലക്കി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഭർത്താവ് ജോലി സ്ഥലത്തിരുന്ന് കാണും. തന്നെ ഡിവോഴ്സ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു. മക്കളെയോർത്താണ് ഇക്കാലമത്രയും ഒന്നും മിണ്ടാതെയിരുന്നത്’- യുവതി തന്റെ പരാതിയിൽ പറയുന്നു. തന്റെ വീട്ടുകാർക്കൊപ്പമെത്തിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ താമസിയാതെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]