
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ വ്യാപിക്കുന്നതോടെ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറി (ജെപിഎൽ) ഭീഷണിയിൽ. ജെപിഎല്ലിൽ നിന്ന് സുരക്ഷാ ജീവനക്കാർ ഒഴികെയുള്ള മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു.
ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറി താൽക്കാലികമായി അടച്ചു. വളരെ വേഗതയുള്ള കാറ്റിൽ ആളിപ്പടരുന്ന കാട്ടുതീ കാലിഫോർണിയയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.
ലോസ് ഏഞ്ചൽസ് നഗരവും പരിസര പ്രദേശങ്ങളും അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. സാൻ ഗബ്രിയേൽ കുന്നുകളുടെ താഴ്വാരത്ത് 177 ഏക്കറിലാണ് നാസയുടെ ജെപിഎൽ സ്ഥിതിചെയ്യുന്നത്.
ശക്തമായ കാറ്റ് കാരണം ലാബിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ജെപിഎല്ലിൽ ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇതിനോടകം നൂറുകണക്കിന് ജീവനക്കാർ സ്ഥലത്ത് നിന്നും ഒഴിഞ്ഞിട്ടുണ്ട്. നിരവധിപേർക്ക് വീടുകൾ നഷ്ടമായി.
ദുരിതാശ്വാസ പ്രവർത്തകർക്ക് പ്രത്യേക നന്ദി അറിയിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കുവാൻ ശ്രദ്ധിക്കണമെന്നും ജെറ്റ് പ്രോപ്പൽഷൻ ലബോറട്ടറി ഡയറക്ടർ ലൗറി ലെഷിൻ എക്സിലൂടെ അറിയിച്ചു.
സാൻ ഗബ്രിയേൽ താഴ്വരയിലെ ഏറ്റവും വലിയ നഗരമായ പാൻഡീനയിൽ സ്ഥിതി ചെയ്യുന്ന ജെപിഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസാണ്. പെർസിവറൻസ് മാർസ് റോവർ, യൂറോപ്പ ക്ലിപ്പർ തുടങ്ങി നാസയുടെ വമ്പൻ റോബോട്ടിംഗ് ദൗത്യങ്ങൾക്ക് നയിക്കുന്നത് ജെപിഎൽ ആണ്.
5500ലധികം ജീവനക്കാരാണ് ജെപിഎല്ലിലുള്ളതെന്നാണ് റിപ്പോർട്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]