
ദില്ലി: രഞ്ജി ട്രോഫിയില്‍ ഒറ്റ മത്സരം കൊണ്ട് യുവതാരം യാഷ് ദുള്ളിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു. സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി പുതുച്ചേരിയോട് ഒമ്പത് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് യാഷ് ദുള്ളിനെ ഡല്‍ഹി ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കിയത്.
പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുന്ന പിച്ചില്‍ ബാറ്ററെന്ന നിലയിലും ദുള്‍ പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിംഗ്സില്‍ രണ്ടും രണ്ടാം ഇന്നിംഗ്സില്‍ 23 ഉം റണ്‍സാണ് ദുള്‍ നേടിയത്. രണ്ട് ഇന്നിംഗ്സിലും 150 കടക്കുന്നതില്‍ ഡല്‍ഹി പരാജയപ്പെടുകയും ചെയ്തു. യാഷ് ദുള്ളിന് പകരം സീനിയര്‍ താരം ഹിമ്മത് സിങിനെ ഡല്‍ഹിയുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു.
2022ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് യാഷ് ദുള്ളിനെ ഡല്‍ഹി ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഡല്‍ഹിക്കായി ഇതുവരെ കളിച്ച 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 43.88 ശരാശരിയില്‍ ഒരു ഡബിള്‍ സെഞ്ചുറിയും അടക്കം നാലു സെഞ്ചുറിയടക്കം 1185 റണ്‍സ് ദുള്‍ നേടിയിട്ടുണ്ട്. എന്നാല്‍ സപീമകാലത്തായി ദുള്‍ അത്ര മികച്ച ഫോമിലായിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിംഗ്സുളില്‍ ഒരു അര്‍ധസെഞ്ചുറി പോലും ദുള്ളിന് നേടാനായില്ല.
പ്രതിഭാധനനായ കളിക്കാരനാണ് ദുള്ളെന്നും ബാറ്റിംഗ് ഫോം വീണ്ടെടുക്കാനും കൂടുതല്‍ സ്വതന്ത്രമായി കളിക്കാനുമായാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും ദില്ലി ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി രാഡന്‍ മാഞ്ചന്ത പിടിഐയോട് പറഞ്ഞു. സീനിയര്‍ താരം ഇഷാന്ത് ശര്‍മ ഡല്‍ഹിയുടെ ഹോം മത്സരങ്ങളില്‍ മാത്രമെ കളിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയതിനാലാണ് ഹിമ്മത്ത് സിങിന് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ജമ്മു കശ്മീരിനെതിരായ എവേ മത്സരത്തില്‍ പേര് നവദീപ് സെയ്നിയുടെ സേവനവും ഡല്‍ഹിക്ക് ലഭിക്കില്ല. ഇംഗ്ലണ്ട് എക്കെതിരെ കളിക്കാനുള്ള ഇന്ത്യ എ ടീമില്‍ സെയ്നി ഉള്‍പ്പെട്ടതിനാലാണിത്.
Last Updated Jan 8, 2024, 10:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]