

കലിംഗ സൂപ്പർ കപ്പ് ; കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും.
ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും.ഷില്ലോങ് ലജോംഗാണ് എതിരാളികള്‍.ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം.ജനുവരി 15ന് ജംഷഡഷ്പുര്‍ എഫ്സിയെയും 20ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും പിന്നീട് ബ്ലാസ്റ്റേഴ്സ് നേരിടും.
മുന്നേറ്റനിരയിലെ താരങ്ങളായ ഇഷാൻ പണ്ഡിതയും കെപി രാഹുലും പ്രതിരോധനിരയിലെ പ്രീതം കോട്ടാലുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഭുവനേശ്വറില്‍ എത്തിയിരിക്കുന്നത്.മൂവരും ഏഷ്യൻ കപ്പില്‍ കളിക്കാൻ പോവുന്ന ഇന്ത്യൻ ടീമിനൊപ്പം ദോഹയിലാണ്.ഇവരുടെ അഭാവം ടീം ബാലൻസിനെ എത്രമാത്രം ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.
അഡ്രിയാൻ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.അതിനിടയിലാണ് മറ്റ് മൂന്നു കളിക്കാരുടെ അഭാവം.എന്നാല്‍ ലൂണയുടെ കുറവ് പരിഹരിച്ചുകൊണ്ടാണ് കോച്ച് ഇവാൻ വുകോമനോവിച്ച് ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻറകോസ് തകര്പ്പൻഫോമിലായത് ടീമിന് ആശ്വാസമായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഘാൻ താരം ഖ്വാമെ പെപ്രയും അവസരത്തിനൊത്ത് ഉയര്‍ന്ന് കളിക്കുന്നുണ്ട്.പ്രതിരോധനിരയില്‍ ബ്ലാസ്റ്റേഴ്സിൻെറ കോട്ട കാക്കുന്നത് പ്രീതം കോട്ടാലാണ്. ക്രൊയേഷ്യൻ പ്രതിരോധനിര താരം മാര്‍കോ ലെസ്കോവിച്ച് ടീമിനെ നയിക്കുമ്പോള്‍ പ്രീതത്തിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നു. താരത്തിൻെറ അഭാവം ടീമിനെ കാര്യമായി തന്നെ ബാധിക്കും.
ഇതെങ്ങനെ മറികടക്കുമെന്നുള്ളത് വുകോമനോവിച്ചിന് മുന്നില്‍ വലിയ പ്രതിസന്ധി തന്നെയാണ്.
ഏഷ്യൻ കപ്പില്‍ ജനുവരി 13നാണ് ഇന്ത്യ ആദ്യമത്സരം കളിക്കാൻ പോവുന്നത്. ഓസ്ട്രേലിയയാണ് എതിരാളികള്‍. 18ന് ഉസ്ബെകിസ്ഥാനെതിരെയും 23ന് സിറിയക്കെതിരെയും ഇന്ത്യ കളിക്കും. കോച്ച് ഇഗോര്‍ സ്റ്റിമാക്കാണ് ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]