

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭൂരിഭാഗം സൈബര്‍കേസുകളും ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടത് ; സൈബര്തട്ടിപ്പുകളിൽ അകപ്പെട്ട് മലയാളികൾ മാസം നഷ്ടപ്പെടുത്തുന്നത് 15 കോടി രൂപ ; കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികള്‍മാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണ്‍ലൈൻതട്ടിപ്പുകള്‍ പെരുകിയതോടെ മലയാളികള്‍ക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളില്‍ത്തന്നെ പരാതി നല്കിയാല് മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാല്‍, ഇത്തരത്തില്‍ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികള്‍മാത്രം.
കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന ഭൂരിഭാഗം സൈബര്‍കേസുകളും ഓണ്‍ലൈൻതട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചിലദിവസങ്ങളില്‍ അൻപതിലധികം കേസുകള്‍വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചാംതീയതിമാത്രം വിവിധ കേസുകളില്‍ നഷ്ടമായത് 37 ലക്ഷം രൂപയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്സൈറ്റുകള്‍ എന്നിങ്ങനെ പലമാര്‍ഗങ്ങളിലൂെടയാണ് കബളിപ്പിക്കല്‍. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്.
വെള്ളിയാഴ്ച 37 ലക്ഷംരൂപ നഷ്ടപ്പെട്ട സംഭവങ്ങളില്‍ പരാതികള്‍ വൈകിയതിനാല്‍ എട്ടുലക്ഷം രൂപ മാത്രമേ സൈബര്‍വിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ.
പുതിയ തസ്തികകള്‍, ആസ്ഥാനം
സൈബര്ഡിവിഷനുവേണ്ടി പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്കും പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളില്‍നിന്ന് മാറ്റുന്നവരുടെയും നിയമനങ്ങള്‍ ഈയാഴ്ചയുണ്ടാകും. ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈബര്ഡിവിഷന് അടുത്തമാസം അവസാനത്തോടെ പുതിയ മന്ദിരമാകും.
മൂന്ന് മേഖലകളിലുള്ള സൈബര്‍ഡോം, കുട്ടികള്‍ക്കെതിരേയുളള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം, വിവിധ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, ഹൈടെക് ക്രൈം എൻക്വയറി സെല്‍, ഡ്രോണ്‍ ഫൊറൻസിക് ലാബ് തുടങ്ങിയവയൊക്കെ സൈബര്‍ ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]