
ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ അവധി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപത്തിലേറെ യൂണിയനുകൾ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടത്തോടെയാണ് പ്രഖ്യാപനം. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല.
ദീർഘദൂര ബസുകളും സർവീസ് നടത്തില്ലെന്നും, ഇതിനോടകം പുറപ്പെട്ട ബസുകൾ യാത്രക്കാരെ ഇറക്കിയശേഷം സ്റ്റാന്‍ഡുകളിൽ തുടരുമെന്നും സമരക്കാർ പറഞ്ഞു. അതേസമയം, പണിമുടക്ക് യാത്രക്കാരെ ബാധിക്കില്ലെന്നും പല യൂണിയനുകളും സർവീസ് നടത്താൻ തയാറാണെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു. സമർക്കാർ മുന്നോട്ടുവച്ച 6 ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിച്ചതാണെന്നും ബാക്കി പൊങ്കാലിന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.
Last Updated Jan 8, 2024, 4:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]