പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നത് വരെ സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്ന് ഔദ്യോഗിക നിർദേശം. എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറത്തിറക്കി.
എക്സൈസ് കമ്മിഷണറുടെ അധിക ചുമതല വഹിക്കുന്ന ആർ. ജയശങ്കർ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ലൈസൻസുകൾക്കായി ഇതിനകം ലഭിച്ചിട്ടുള്ള വിവിധ അപേക്ഷകളിൽ യാതൊരുവിധ തുടർനടപടികളും സ്വീകരിക്കാൻ പാടില്ലെന്നും, ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഡെപ്യൂട്ടി കമ്മിഷണർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നതിന് മുൻപുള്ള ഘട്ടത്തിൽ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിന്റെ നടപടികൾ വലിയ തോതിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് നിലവിലുള്ള ചട്ടങ്ങളിൽ യാതൊരു മാറ്റവും വരുത്താതെ പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതാണ് അന്ന് രാഷ്ട്രീയമായി വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എക്സൈസ് വകുപ്പിന്റെ പുതിയ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

