ബിഗ് ബോസ് മലയാളം സീസണ് 6 ലെ ഏറ്റവും ആവേശകരമായ വീക്കിലി ടാസ്കില് അന്തിമ വിജയം സ്വന്തമാക്കി ഷിജിന്. യുദ്ധമുഖത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രനേഡുകളുടെയും ആറ്റം ബോംബുകളുടെയും മാതൃകകള്‍ സജ്ജീകരിച്ചുകൊണ്ടുള്ള ടാസ്കാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഒരുക്കിയത്.
മറ്റൊരാളുടെ ഗ്രനേഡുമായി ബങ്കറില്‍ പ്രവേശിക്കേണ്ടിയിരുന്ന ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത വാരത്തിലെ ലീഡര്‍ ആകാനുള്ള അവസരമാണ് ലഭിച്ചത്. ഈ പദവി സ്വന്തമാക്കിയത് നേഹയാണ്.
എങ്കിലും ടാസ്കിലെ ഏറ്റവും നിര്‍ണായകമായ വിജയം അതായിരുന്നില്ല. മത്സരത്തിനിടെ ബിഗ് ബോസ് നല്കിയ ആറ്റം ബോംബിന്റെ മാതൃക നിശ്ചിത സ്ഥാനത്തു നിന്നും മോഷ്ടിച്ച് ഒളിപ്പിച്ചുവെച്ച്, മോഹൻലാൽ എത്തുന്ന എപ്പിസോഡില്‍ തിരികെ നല്‍കുന്നയാളായിരുന്നു ടാസ്കിലെ യഥാര്‍ത്ഥ വിജയി.
ബിഡ്ഡിംഗ് ടാസ്കില് രാഹുല്‍ ഈശ്വറിന്റെ വിജയം മൂലം ടൈറ്റില്‍ വിജയിക്ക് നഷ്ടമാവുന്ന 25 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപ പ്രൈസ് മണിയായി ലഭിക്കുമെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഈ നേട്ടം കൈവരിച്ചത് ഷിജിന് ആണ്.
നാടകീയ മുഹൂര്‍ത്തങ്ങളും അപ്രതീക്ഷിത വഴിതിരിവുകളും നിറഞ്ഞതായിരുന്നു ഈ മത്സരം. സ്റ്റാന്‍ഡില്‍ നിന്നും ആറ്റം ബോംബിന്റെ മാതൃക ആദ്യമായി എടുത്തത് ഗൗതം ആയിരുന്നു.
എന്നാല്‍ ഗൗതം ഇത് രഹസ്യമായി മാറ്റുന്നത് മറ്റൊരു മത്സരാര്‍ഥിയായ നൗഫിന കണ്ടത് കളിയുടെ ഗതി മാറ്റിമറിച്ചു. തുടര്‍ന്ന് നൗഫിന ഈ വിവരം സുഹൃത്തായ മൃദുലയോട് പങ്കുവെച്ചു.
ഗൗതം ആറ്റം ബോംബ് എവിടെയാണ് ഒളിപ്പിച്ചത് എന്ന് നൗഫിന കണ്ടിരുന്നില്ലെങ്കിലും, ഗാര്ഡന് ഏരിയയിലെ ഒരു തൂണിന്റെ മുകളിലാണ് ഗൗതം ഇത് വെച്ചതെന്ന് പിന്നീട് കണ്ടെത്തി. അവിടെ നിന്നും നൗഫിനയുടെയും മൃദുലയുടെയും സാന്നിധ്യത്തിലാണ് ആറ്റം ബോംബ് എടുത്തത്.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹൗസിന് പുറത്തേക്കുള്ള പ്രധാന വാതിലിനോട് ചേര്‍ന്നുള്ള ദ്വാരത്തില്‍ ഇത് മാറ്റിസ്ഥാപിച്ചു. അവിടെ നിന്നാണ് ഷിജിന് ഈ ആറ്റം ബോംബ് കണ്ടെത്തിയത്.
എന്നാല്‍ കണ്ടെത്തിയ വസ്തു ഉപയോഗിക്കാത്ത സ്മോക്കിംഗ് റൂമിന് സമീപം കുഴിച്ചിടുകയാണ് ഷിജിന് ചെയ്തത്. പിന്നീട് മോഹന്‍ലാല്‍ ആവശ്യപ്പെട്ട
ശേഷമാണ് ഷിജിന് ഇത് എടുത്തുകൊണ്ട് വന്നത്. ഈ ചരിത്രനേട്ടത്തിലൂടെ 4,99,999.95 രൂപയാണ് ഷിജിന് സമ്മാനത്തുകയായി ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

