തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിൻകീഴിൽ വീടിനുള്ളിൽ വെടിയുണ്ട പതിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. സംഭവം നടക്കുന്ന സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. മലയിൻകീഴിലെ പൊറ്റൽ എന്ന സ്ഥലത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് മുക്കുന്നിമലയിലെ ഫയറിംഗ് സ്റ്റേഷൻ. എയർഫോഴ്സിന്റെ വെടിവെപ്പ് പരിശീലന കേന്ദ്രമാണിവിടം. മറ്റ് സൈനിക വിഭാഗങ്ങളും ഇവിടെ പരിശീലനം നടത്താറുണ്ട്. അവിടെ ഇന്നലെ ഉച്ചക്ക് വെടിവെപ്പ് പരിശീലനം നടത്തിയിരുന്നു.
വെൽഡറായ ആനന്ദ് എന്നയാളാണ് ഇവിടെ താമസിക്കുന്നത്. ഒപ്പം ഭാര്യയും കുട്ടിയുമുണ്ട്. ഇന്നലെ രാവിലെ ഇവർ കുട്ടിയുമായി ആശുപത്രിയിൽ പോയിരുന്നു. ഉച്ചക്ക് ഒന്നരയോടെ തിരികെ എത്തിയപ്പോഴാണ് ഇത്തരത്തിൽ വെടിയുണ്ട സോഫയിൽ വീണുകിടക്കുന്നതായി കണ്ടത്. മേൽക്കൂരയിൽ ഒരു ദ്വാരവും കണ്ടു. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിച്ചത്. 5 വർഷം മുമ്പും അടുത്ത വീട്ടിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ട്. ഇന്ന് പൊലീസും എയർഫോഴ്സും എത്തി സംഭവസ്ഥലം പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Read More: തിരുവനന്തപുരം മലയൻകീഴിൽ വീട്ടിൽ വെടിയുണ്ട പതിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]