ടെക്സസ്: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം പരീക്ഷണം 2024 നവംബര്‍ 18ന് ടെക്സസില്‍ നടക്കുമെന്ന് സ്പേസ് എക്സ് കമ്പനിയുടെ അറിയിപ്പ്. എന്താണ് സ്റ്റാര്‍ഷിപ്പിന്റെ ആറാം പരീക്ഷണത്തില്‍ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക് കാത്തുവച്ചിരിക്കുന്ന അത്ഭുതം എന്നാണ് ശാസ്ത്ര ലോകത്തിന്റെ ആകാംക്ഷ. സ്റ്റാര്‍ഷിപ്പിലെ എന്‍വെലപ് വികസിപ്പിക്കാനും ബൂസ്റ്റര്‍ ശേഷി കൂട്ടാനും ആറാം പരീക്ഷണത്തില്‍ ലക്ഷ്യമിടുന്നതായാണ് സ്പേസ് എക്സ് നല്കുന്ന സൂചന. സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനെ പുനരപയോഗം ചെയ്യുന്നത് പൂര്‍ണമായും ഓണ്‍ലൈനായി നിയന്ത്രിക്കാനും ഈ ഘട്ടത്തില്‍ കമ്പനി ആലോചിക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്ന സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണത്തില്‍ റോക്കറ്റിന്റെ പടുകൂറ്റന്‍ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗത്തെ ലോഞ്ച് പാഡില്‍ തന്നെ തിരികെ വിജയകരമായി ഇറക്കാന്‍ സ്പേസ് എക്സിനായിരുന്നു. ഏകദേശം 400 അടി (121 മീറ്റര്‍) വലിപ്പമുള്ള എക്കാലത്തെയും വലുതും ഭാരമേറിയതും കരുത്തേറിയതുമായ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ഇതിലെ232 അടി അഥവാ 71 മീറ്റര്‍ വരുന്ന ഹെവി ബൂസ്റ്റര്‍ ഭാഗത്തെയാണ് തിരികെ ലോഞ്ച് പാഡില്‍ റോക്കറ്റിന്റെ നിര്‍മാതാക്കളായ സ്പേസ് എക്സ് ലാന്‍ഡ് ചെയ്യിച്ചത്. 20 നില കെട്ടിടത്തിന്റെ വലിപ്പമുള്ള ഒരു ബഹിരാകാശ വിക്ഷേപണ വാഹനത്തെ വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കുക എന്ന വെല്ലുവിളി സ്പേസ് എക്സ് അന്ന് മറികടക്കുകയായിരുന്നു.
Read more: അമ്പോ! സൂചി കോര്‍ക്കും പോലെ സൂക്ഷ്മം; സ്റ്റാർഷിപ്പ് ബൂസ്റ്ററിനെ വിജയകരമായി തിരിച്ചിറക്കി സ്പേസ് എക്സ്
ടെക്സസിലെ സ്പേസ് എക്സിന്റെ വിക്ഷേപണ കേന്ദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം തിരികെ വിജയകരമായി ലാന്‍ഡ് ചെയ്തത്. വിക്ഷേപണത്തറയില്‍ തയ്യാറാക്കിയിരുന്ന വലിയ ടവറില്‍ ഘടിപ്പിച്ചിരുന്ന യന്ത്രക്കൈകളായ മെക്കാസില്ലയിലേക്ക് സ്റ്റാര്‍ഷിപ്പിന്റെ ബൂസ്റ്റര്‍ ഭാഗം സുരക്ഷിതമായി ഇറങ്ങുകയായിരുന്നു. സൂചി കോര്‍ക്കും പോലെ സൂക്ഷ്മമായ ഈ ദൗത്യത്തിന്റെ വിജയം ശാസ്ത്രലോകത്തിന് വലിയ ഞെട്ടല്‍ സമ്മാനിച്ചു. ഇതാദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷങ്ങളില്‍ ബൂസ്റ്റര്‍ ഭാഗം വീണ്ടെടുത്തത്. മുന്‍ പരീക്ഷണങ്ങളിലെല്ലാം ബൂസ്റ്ററിനെ കടലിലാണ് സ്പേസ് എക്സ് ലാന്‍ഡ് ചെയ്യിച്ചത്. നവംബര്‍ 18ന് നടക്കുന്ന ആറാം പരീക്ഷണത്തിലും സ്റ്റാര്‍ഷിപ്പിന്റെ ബൂസ്റ്ററിനെ തിരികെ ലോഞ്ച് പാഡില്‍ ഇറക്കും.
Read more: ആകാശത്ത് നിന്ന് വീണ റോക്കറ്റിനെ പുഷ്പം പോലെ പിടിച്ച യന്ത്രക്കൈ; എന്താണ് ‘മെക്കാസില്ല’? വിശദീകരിച്ച് മസ്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]